ഒരുതരം വിവാഹസമ്പ്രാദായം. അവിഹിത മാര്‍ഗ്ഗത്തിലൂടെയുള്ള ഗൂഢസമാഗമം. തനിക്ക് ഇഷ്ടപ്പെട്ട കന്നിയോട് നേരിട്ട് സമ്മതം ചോദിക്കുകയും രഹസ്യമായി വേഴ്ച നടത്തുകയും ചെയ്യുന്നതാണ് ചിറ്റം. വടക്കന്‍ പാട്ടുകളില്‍ ചിറ്റത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. സ്വന്തം ജാതിയില്‍പ്പെട്ട അന്യപുരുഷന്‍മാരുമായി നടത്തുന്ന ചിറ്റത്തിനു മുമ്പ് പതിത്വം കല്‍പ്പിച്ചിരുന്നില്ല. താഴ്ന്നജാതിയില്‍പ്പെട്ടവരുമായുള്ള ചിറ്റം നിഷിദ്ധവും ഭ്രഷ്ടിന് ഇടയാക്കും.