ശിവാംശഭൂതമായ ഒരു രോഗദേവത.ചീറുമ്പനാല്‍വരില്‍ ദണ്ഡദേവനും പെടും. വസൂരിദേവതയായ ചീറുമ്പയോടൊപ്പം സഹായത്തിനുവേണ്ടി ശ്രീപരമേശ്വരന്‍ ദണ്ഡദേവനെക്കൂടി അയച്ചുവത്രെ. ചീര്‍മക്കാവുകളില്‍ ദണ്ഡദേവന് ആരാധനയുണ്ട്. വണ്ണാന്മാര്‍ ഈ ദേവതയുടെ കോലംകെട്ടിയാടിവരുന്നു.