പൊയ്മുഖമായി ഉപയോഗിക്കുന്ന പാളക്കഷണം. ചില നാടന്‍കലാപ്രകടനങ്ങള്‍ക്കും പുറാട്ടുകള്‍ക്കും മുഖത്ത് കണ്ണാമ്പാള വച്ചു കെട്ടും. പാളയില്‍ സ്‌തോഭജനകങ്ങളായ (മുഖ)രൂപങ്ങള്‍ കുറിച്ചിരിക്കും. കരി, ചുവന്നകല്ല് തുടങ്ങിയവ അരച്ച ചാന്താണ് പാളയില്‍ എഴുതുവാന്‍ ഉപയോഗിക്കുക.