ദൃഷ്ടിദോഷമാണ് കണേ്ണര്‍. പുതുതായി വല്ലതും കാണുമ്പോള്‍ ചിലര്‍ക്ക് അതില്‍ കൊതിയുണ്ടാകും. അവരുടെ കണ്‍ദോഷം അവയ്ക്ക് പിടിപെടും. കണേ്ണര്‍ ദോഷം, മന്ത്രവാദകര്‍മങ്ങളും മന്ത്രോച്ചാരണവും മന്ത്രവാദപ്പാട്ടുകളുംകൊണ്ട് നീങ്ങുമെന്നാണ് പ്രാക്തനവിശ്വാസം. മലയര്‍, വേലര്‍, പാണര്‍, പുള്ളുവര്‍ തുടങ്ങിയ പാരമ്പര്യമാന്ത്രികര്‍ ഇത്തരം കര്‍മങ്ങളിലൂടെ കണേ്ണര്‍ ദോഷം നീക്കും. വിളവ്, ഭവനം, കിണര്‍, വ്യക്തികള്‍, മൃഗങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം കണേ്ണര്‍ ദോഷം തട്ടുമെന്നാണ് വിശ്വാസം