നവജാതശിശുവിന് കണ്ണില്‍ കണ്മഷി എഴുതിത്തുടങ്ങല്‍. ജനിച്ച് ഇരുപത്തെട്ടാം നാളില്‍ കണെ്ണഴുതിത്തുടങ്ങും. കണെ്ണഴുതുവാന്‍ നല്ലദിവസം നോക്കുന്ന പതിവുണ്ട്. തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ആഴ്ചകള്‍ ശുഭമാണ്. കണെ്ണഴുത്ത് രാത്രിയിലോ പകലോ ആകാവുന്നതാണ്. കണെ്ണഴുതാനുള്ള കണ്മഷി പ്രത്യേക രീതിയിലാണ് ഉണ്ടാക്കുക.