പരിശുദ്ധ ഖുര്‍ആന്‍ ഒരു പ്രാവശ്യം ഓതി (വായിച്ചു) തീര്‍ക്കുന്നതിനെ ‘കത്തം ഓതല്‍’ എന്നുപറയും. വ്രതമനുഷ്ഠിച്ചിരിക്കുന്ന റംസാന്‍മാസത്തിലും വിശേഷാവസരങ്ങളിലും ‘കത്തം ഓതുക’ പതിവത്രെ. മരണാനന്തരച്ചടങ്ങെന്ന നിലയിലും നടത്തും. ഖബറിനെ ഉള്‍പ്പെടുത്തിക്കൊണ്ട് നിര്‍മ്മിക്കുന്ന അത്തരം താല്‍ക്കാലികപുരയാണ് കത്തപ്പുര.