പ്രാക്തനകാലത്ത് യാത്രയ്ക്ക് ഉപയോഗച്ചിരുന്ന ഒരുതരം വാഹനം. മഞ്ചല്‍ത്തണ്ടു പിടിക്കാന്‍ നാലാളുകള്‍ വേണം. മലര്‍ന്നു കിടക്കാവുന്ന വിധമാണ് മഞ്ചലിന്റെ സംവിധാനം. മഞ്ചല്‍ക്കാര്‍ ഉയരം ഒത്തവരായിരിക്കണം. നല്ല വഴിയില്‍ അവര്‍ ഓടും. രാജാക്കന്‍മാരും പ്രഭുക്കന്‍മാരും മറ്റും സഞ്ചരിക്കാന്‍ മഞ്ചല്‍ ഉപയോഗിച്ചു വന്നിരുന്നു. രോഗികളെക്കൊണ്ടു പോകുവാനും മഞ്ചല്‍ ഉപയോഗിക്കും. വടക്കന്‍പാട്ടുകഥളിലും മറ്റും മഞ്ചലിനെക്കുറിച്ചുള്ള പരാമാര്‍ശം കാണാം. മഞ്ചല്‍ മൂളിക്കൊണ്ടാണ് പോവുക.