മങ്കരച്ചാമുണ്ഡിയാല്‍ നിഗ്രഹിക്കപ്പെട്ട മാണിക്കമെന്ന സ്ത്രീയുടെ സങ്കല്‍പത്തില്‍ കെട്ടിയാടുന്ന തെയ്യം. വെള്ളാവ് ചെമ്പകയില്ലത്തെ തമ്പുരാനും പത്‌നിയായ മാണിക്കവും ദൂരയാത്ര പോകയായിരുന്നു. ഗര്‍ഭവതിയായ മാണിക്കത്തിന് വഴിയില്‍ വച്ച് ദാഹം തോന്നി. നദിയില്‍ വെള്ളംകുടിക്കാന്‍ ചെന്ന മാണിക്കം ചാമുണ്ഡിയുടെ കൈയില്‍ അകപ്പെട്ടു. മാണിക്കപ്പോതിയെ കെട്ടിയാടുന്നത് ഉത്തരകേരളത്തിലെ വണ്ണാന്മാരാണ്.