മാസക്കുളി. ഋതുസ്‌നാനത്തിന് ശരീരത്തില്‍ മഞ്ഞള്‍ തേക്കുകയെന്നത് പണ്ടത്തെ ആചാരമാണ്. നാലുകുളിക്കും അഞ്ചുകുളിക്കും മഞ്ഞള്‍വേണം. അന്തര്‍ജനങ്ങളും ബ്രാഹ്മണിയമ്മമാരും ക്ഷത്രിയസ്ത്രീകളും നായന്‍മാരില്‍ ചിലരും ഋതുസ്‌നാനത്തിന് ഇന്നും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. കല്യാണം നാലാംദിവസം ചിലര്‍ ‘മഞ്ഞക്കുളി’കുളിക്കും. പ്രസവിച്ച സ്ത്രീകള്‍ കുളിക്കുമ്പോള്‍ മഞ്ഞളും ്മാവിന്റെ തോലും ചേര്‍ത്തിടിച്ച് പൊടിയാക്കി കുഴച്ച് ശരീരത്തില്‍ തേക്കാറുണ്ട്. ചര്‍മരക്ഷക്കും ശരീരകാന്തിക്കും ഇത് ഉത്തമമത്രെ. ദേവീക്ഷേത്രങ്ങളിലും ഭഗവതിക്കാവുകളിലും ‘മഞ്ഞനീരാട്ട്’ എന്ന കര്‍മം പതിവുണ്ട്. ചിലേടങ്ങളില്‍ താലികെട്ടുകല്യാണത്തിന് ‘മഞ്ഞക്കുളി’ എന്ന് പറയും. വടക്കന്‍പാട്ടുകഥകളില്‍ പരാമര്‍ശമുണ്ട്.