വിവാഹമുഹൂര്‍ത്ത സമയത്ത് വധൂവരന്‍മാര്‍ ധരിക്കേണ്ട കോടിവസ്ത്രം. ‘കോടിപകരല്‍’ എന്നൊരു ചടങ്ങുണ്ട്. കന്യകയ്ക്കു ഉടുക്കുവാനുള്ള വസ്ത്രം കന്യകയും എടുത്തു കൊടുക്കണം. കേരളബ്രാഹ്മണര്‍ക്കിടയില്‍ ഈ പതിവ് ഇന്നുമുണ്ട്. കുറിച്യര്‍ തുടങ്ങിയ ചില ഗോത്രസമുദായക്കാരും ‘മന്തകോടി’ എന്ന പേരില്‍വധുവിന് വസ്ത്രം നല്‍കും.