അന്തര്‍ജ്ജനങ്ങള്‍ എടുക്കാറുണ്ടായിരുന്ന ഓലക്കുട. വളരെ വിസ്താരമുള്ള പരന്ന കുടയാണ് ഉത്തരകേരളത്തില്‍ നിലവിലുണ്ടായിരുന്ന മറക്കുട. തെക്കന്‍ കുടയ്ക്ക് വിസ്താരം കുറവാണ്. കണിയാന്മാരാണ് മറക്കുട ഉണ്ടാക്കുക.