ചുണ്ടങ്ങാപ്പൊയില്‍ മായന്‍കുട്ടി മതിലൂര്‍ കുരിക്കളുടെ ഒരു ശിഷ്യനാണ്. വലിയ അഭ്യാസിയായ അയാള്‍ തോക്കുകൊണ്ട് വെടിവയ്ക്കുന്നതിലും വിദഗ്ധനായിരുന്നു. പൊയ്ത്തില്‍ മതിലൂര്‍ കുരിക്കളുടെ അന്ത്യം വരുത്തിയ തച്ചോളി ഉദയനന്‍ പൊന്നിയത്ത് ആയുധമെടുക്കാന്‍ ചെന്നപ്പോള്‍ മായന്‍കുട്ടി ഒളിഞ്ഞിരുന്നു കൊണ്ട് ഉദയനന്റെ നേര്‍ക്ക് വെടിവെച്ചു. നെറ്റിത്തടത്തില്‍ വെടികൊണ്ട ഉദയനന്‍ മായന്‍കുട്ടിയെ കാണുകയും തന്റെ ഉറുമി തിരിച്ചെറിയുകയും ചെയ്തു. അതേറ്റ് മായന്‍കുട്ടി രണ്ട് മുറിയായി വീണു.