നാവേര്‍. ചിലരുടെ കണ്ണുകൊണ്ടു നോക്കിയാല്‍ ദോഷം (ദൃഷ്ടി ദോഷം) ഉണ്ടാകുന്നതുപോലെ, ചിലരുടെ നാവുകൊണ്ടുപറഞ്ഞാല്‍ നാവുദോഷം (നാവേറ്) ഉണ്ടാകും. ‘കരിനാക്ക് ഉള്ളവര്‍’ എന്നാണ് ഇവരെപ്പറ്റി പറയുക. നാവുദോഷം തീര്‍ക്കാന്‍ മാന്ത്രികകര്‍മങ്ങളും മന്ത്രവാദപാട്ടുകളും മാന്ത്രികയന്ത്രങ്ങളുമുണ്ട്. വായ്പിരാകല്‍ കൊണ്ട് ദോഷം തട്ടുമെന്നും ‘തോലുഴിച്ചിലും’ മറ്റും നടത്തിയാല്‍ അത് നീങ്ങുമെന്നും വിശ്വസിക്കപ്പെടുന്നു.