പണ്ടുകാലത്ത് സര്‍വസാധാരണമായി ഉപയോഗിച്ചിരുന്ന വിത്തിനങ്ങള്‍ ഇന്ന് വെറും സങ്കല്‍പമാത്രമായിത്തീര്‍ന്നിരിക്കയാണ്. അതിയന്‍, അയനി, അരിക്കന്‍, അഴകന്‍, ആദിത്യന്‍, ആനക്കോടന്‍, ആനക്കൊമ്പന്‍, ആരിയന്‍, ആര്യചെമ്പ, ഇല്ലിയന്‍, ഇറകന്‍, ഉണക്കന്‍, ഉറുവി, എലിപ്പാന്‍, ഓണവട്ടന്‍, കക്കിരിയന്‍, കട്ടിവിത്ത്, കണ്ഠന്‍, കനകന്‍, കന്നടിയന്‍, കരിങ്കുറിഞ്ഞി, കരിമ്പാല, കരിഞ്ചന്‍, കരിവടക്കന്‍, കഴമ, കഴുമള, കാടകഴുത്തന്‍, കാളി, കരിങ്കാളി, ആരിയന്‍കാളി, കീരിപ്പാല, കുട്ടി വെളിയന്‍, കുറുവ, കോയിവാലന്‍ ഗന്ധകശാല, ചതുപുഷ്പകന്‍, ചിറ്റേനി, ചീരകന്‍, ചെന്നെല്ല്, ചെമ്പാന്‍, ചെമ്പാവി, ചെറിയ പറമ്പന്‍, ചെറുചെമ്പ, ചെറുമോടന്‍, ചേരത്താലി, ജീരകശാല, തമിഴന്‍, തയ്യന്‍, തളര്‍ക്കന്‍, തുളുങ്കെന്‍, തൊണ്ടി, നവര, പഞ്ചമുരിക്കന്‍, പനയാടി, പന്നഗന്‍, പയ്യന്‍, പനമ്പന്‍, പാണ്ടി, പൂങ്കാര, പൂത്താട, പൂന്തഴനിറകന്‍, പൂമ്പോള, പൂരാടന്‍, പൊക്കാളി, പൊയ്യഴകന്‍, ബാലപ്പൂവന്‍, ബാലസോമന്‍, മണക്കേളന്‍, മണ്ണൂരന്‍, മല്ലിവേടന്‍, മലയുടുമ്പന്‍, മുട്ടക്കാരു, മുണ്ടകന്‍, മുണ്ടേന്‍, മുരിക്കുറവ, മോടകന്‍, രാജധാനി, വടക്കന്‍, വരകന്‍, വരിക്കച്ചെന്നല്‍, വളര്‍വടുകന്‍, വള്ളിക്കോടന്‍, മാനില്‍ കുറുവ, വളിച്ച, വാഴക്കണ്ണന്‍, വിരിപ്പ്, വെളുമ്പാല, വെള്ളക്കുറിഞ്ഞി തുടങ്ങിയ വിത്തിനങ്ങളുടെ പേരുകള്‍പോലും ഇന്നത്തെ തലമുറയ്ക്ക് അപരിചിതമാണ്.