ചേരമാന്‍ പെരുമാളുടെ അകമ്പടിക്കാരനായിരുന്ന പടവീരന്‍. കേരളോല്‍പ്പത്തിയിലും പടനായരെക്കുറിച്ച് പറയുന്നുണ്ട്. പെരുമാളുടെ വഞ്ചനയ്ക്കിരയായി ശിക്ഷിക്കപ്പെടുകയുണ്ടായി. പുലയരുടെ ഒരു പാട്ടിലും വടക്കാന്‍ പാട്ടുകഥയിലും തോറ്റംപാട്ടിലും പടനായകരെക്കുറിച്ച് ആഖ്യാനം ചെയ്യുന്നുണ്ട്. കരിവഞ്ചാല്‍ ദൈവത്താന്‍ എന്ന തിറ പടമലനായരുടെ സ്മരണാര്‍ത്ഥം കെട്ടിയാടുന്നതാണ്.