കടം വാങ്ങുന്ന പണത്തിന് ഉറപ്പായി സ്വര്‍ണമോ, പാത്രമോ, സ്വത്തോ നല്‍കല്‍. സ്വത്ത് പണയംവച്ച് പണം വാങ്ങുമ്പോള്‍ പ്രമാണം എഴുതണം. അതാണ് ‘പണയാധാരം’. സ്വത്ത് പണയമെഴുതിയ പണം വാങ്ങുന്നത് പല പ്രകാരമാകാം. അതിലൊന്നാണ് കൈവശപ്പെടുത്തി പണയം. നിശ്ചിതവര്‍ഷം സ്വത്ത് കൈവശംവച്ച് ലഭിക്കുന്ന ആദായം പലിശയായെടുക്കാമെന്ന് കരാര്‍ ചെയ്യാറുണ്ട്. ‘ചൂണ്ടിപ്പണയ’മാണ് മറ്റൊന്ന്.