ഗോമൂത്രം, അതില്‍ പകുതി ചാണകം, എഴിരട്ടി പാല്, മൂന്നിരട്ടി തൈര്, ഗോമൂത്ര തുല്യം നെയ്യ് എന്നിവ മന്ത്രപൂര്‍വ്വം കൂട്ടിച്ചേര്‍ത്തത്. ശുദ്ധികര്‍മ്മങ്ങള്‍ക്ക് പഞ്ചഗവ്യം നെയ്യ് കാച്ചി സേവിക്കുന്ന പതിവുമുണ്ട്. ബുദ്ധിമാന്ദ്യം, അപസ്മാരാദിരോഗങ്ങള്‍ എന്നിവ മാറുവാന്‍ പഞ്ചഗവ്യം നെയ്യ് കാച്ചി, പഞ്ചാക്ഷരിമന്ത്രം ജപിച്ച് സേവിക്കുവാന്‍ കൊടുക്കും.