ശ്രീമഹാദേവന്റെ ഹോമകുണ്ഡത്തില്‍നിന്നുണ്ടായ എഴുവരിലൊരാളാണ് പഞ്ചുരുളിയമ്മ. കഠിനഭദ്രയാണ് ആ സര്‍വ്വേശ്വരി. മാന്ത്രികര്‍, പഞ്ചുരുളിയെ ഉപാസിക്കുന്നുണ്ട്.

പന്നിമുഖിയമ്മയാണ് പഞ്ചുരുളി. സുഭനിശുംഭന്മാരോട് അംബിക യുദ്ധം ചെയ്യുമ്പോള്‍, ചാമുണ്ഡി, ബ്രാഹ്മി, വൈഷ്ണവി, കൗമാരി, വാരാഹി, മാഹേശ്വരി, ഇന്ദ്രാണി എന്നീ സപ്തമാതാക്കള്‍ സഹായത്തിനെത്തിയതായി ദേവി ഭാഗവതത്തിലും ദേവിമാഹാത്മ്യത്തിലും പറയാറുണ്ട്. ആ സപ്തമാതാക്കളില്‍പ്പെട്ട വാരാഹിയാണ് പഞ്ചുരുളി.