ആയുധാഭ്യാസമുറകള്‍ക്ക് ഉപയോഗിക്കുന്ന ഒരുപകരണം. അങ്കത്താരിക്ക് പരിച അത്യാവശ്യമാണ്. ചെമ്പ്, ഇരുമ്പ്, തൂത്തനാകം, മരം, ചൂരല്‍ എന്നിവകൊണ്ട് പരിച ഉണ്ടാക്കാറുണ്ട്. വൃത്താകൃതിയിലും ദീര്‍ഘാകൃതിയിലും ഉള്ള പരിചയുണ്ട്. വാളുകൊണ്ടുള്ള വെട്ടു തടുപ്പാന്‍ പരിച ഉപയോഗിക്കും. പരിചമുട്ടിക്കളി, തെയ്യംതിറ തുടങ്ങിയ പല ദൃശ്യകലകള്‍ക്കും വാളും പരിചയും എടുത്തുകൊണ്ടുള്ള അഭ്യാസമുറകള്‍ കാണാം. ചില കാവുകളില്‍ വാളും പരിചയും വെച്ചു പൂജിക്കാറുണ്ട്. പരിചയുടെ പുറത്തെ അരുകിന് കോപ്പരം എന്നു പറയും.