കൊയ്ത്തുകാര്‍ക്ക് കൂലികൊടുക്കുന്ന കറ്റ. പന്ത്രണ്ട് കൊയ്താല്‍ ഒരു കറ്റ കൊയ്ത്തുകാര്‍ക്ക് കിട്ടും. അവര്‍ക്കു ലഭിക്കേണ്ട പതക്കറ്റയ്ക്ക്, ധാരാളം കതിരുള്ള സ്ഥലത്തുനിന്നാണ് അവര്‍ കൊയ്യുക. പതക്കറ്റ കെട്ടുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ കറ്റയില്‍നിന്നും കിട്ടുന്നതിനേക്കാള്‍ നെല്ല് പതക്കറ്റയില്‍നിന്നും ലഭിക്കും. കൊയ്ത്തിനു കൂലിയായി ചിലേടങ്ങളില്‍ ഇരുപതു കറ്റയ്ക്ക് ഒരു പതക്കറ്റ എന്ന കണക്കിലത്രെ.