തുലാപ്പത്ത്. തുലാമാസത്തിലെ പത്തും പതിനൊന്നും തീയതികള്‍ കൃഷിക്കാരുടെ സുദിനമാണ്. ആ നാളുകളില്‍ സൂര്യോദയത്തിനു മുമ്പ് ദീപം കണികാണുകയും കന്നുകലികളെ ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യും. കന്നിവളക്കൊയ്ത്തു കഴിഞ്ഞ് രണ്ടാംവിള ആരംഭിക്കുന്നത് പത്താമുദയത്തോടുകൂടിയാണ്. പല നാടന്‍കാലകളുടേയും അരങ്ങേറ്റം നടക്കുന്നതും ആ സമയത്തുതന്നെയാണ്. പണ്ടു കാലത്ത് നായാട്ടിന് തുടക്കം കുറിച്ചിരുന്നത് തുലാപ്പത്തിനായിരുന്നു. തുലാപ്പത്തു മുതല്‍ മേടപ്പത്തുവരെയാണ് ഇത്തരം പരിപാടികളുടെ കാലം. നിത്യപൂജകളില്ലാതെ കാവുകളിലും സ്ഥാനങ്ങളിലും ശുദ്ധിവരുത്തി തുലാപ്പത്തിന് വിശേഷാടിയന്തിരങ്ങളും പൂജകളും കഴിച്ചുപോരുന്നു. കൃഷിക്കാരും കന്നുകാലികളുടെ സംരക്ഷകരും കാലിച്ചാന്നുട്ടുക എന്നൊരു പരിപാടി പത്താമുദയത്തിന് നടത്താറുണ്ട്.

ചിലേടത്ത് മേടപ്പത്തിനാണ് ‘പത്താമുദയം’. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇതും പ്രധാനമാണ്.