ഉത്തരകേരളത്തിലെ തീയസമുദായത്തിന്റെ ഘടനയിലുള്ള ഒരധികാരപ്രസ്ഥാനം. സാമുദായിക കാര്യങ്ങള്‍ ആലോചിക്കുന്നവയാണ് കഴകങ്ങള്‍. അവയ്ക്കുമേലെയുള്ള അധികാരസ്ഥാനമാണ് പെരുങ്കഴകം. ഒരു പെരുങ്കഴകത്തില്‍ അറുപത്തിനാല് തറകള്‍ വരും. അച്ചന്‍മാരാണ് പെരുംകഴകത്തില്‍ പ്രധാനികള്‍.