പെറ്ററിയിപ്പ്
കുട്ടി ജനിച്ചാല്‍ അമ്മയുടെയോ അച്ഛന്റെയോ ഭവനത്തില്‍ അറിയിക്കുന്ന ചടങ്ങ്. മക്കത്തായ സമ്പ്രദായികള്‍ അമ്മയുടെ (അമ്മാവന്റെ) ഭവനത്തിലും, മരുമക്കത്തായ സമ്പ്രദായികള്‍ പിതാവിന്റെ ഭവനത്തിലുമാണ് പെറ്ററിയിക്കുക. ബ്രാഹ്മണര്‍ക്കിടയില്‍ ഈ സമ്പ്രദായമുണ്ട്. അമ്മാത്താണ് പെറ്ററിയിച്ചുപോവുക. പുരുഷപ്രജയാണെങ്കില്‍ രണ്ട് ബ്രാഹ്മണരും , സത്രീപ്രജയാണെങ്കില് രണ്ടു ദാസിമാരുമാണ് പോകേണ്ടത്. പെറ്ററിയിച്ചുപോയവര്ക്ക് സദ്യയും ദക്ഷിണയും ലഭിക്കും.
തീയര് തുടങ്ങിയ സമുദായക്കാര്‍ക്കിടയിലും പെറ്ററിയിക്കലുണ്ട്.
Leave a Reply