കേരളത്തിലെ ശക്തേയ ബ്രാഹ്മണര്‍, പിടാരന്‍ എന്ന് വായ്‌മൊഴിരൂപം. കാവില്‍ മൂസ്‌സത് എന്നും ഇവരെ വിളിക്കും. പിഷാരകന്‍ എന്ന പദമാണ് പിടാരന്‍ എന്നായത്. കൊയിലാണ്ടിയിലെ പിഷാരിക്കാവില്‍ പൂജ നടത്തുന്നത് പിഷാരകന്മാരാണ്. കളരിവാതുക്കല്‍, തിരുവര്‍ കാട്ടുകാവ് മന്നമ്പുറത്തുകാവ് (നീലേശ്വരം), ശ്രീപോര്‍ക്കൊലിക്കാവ് (കടത്തിനാട്), ഇരിക്കൂര്‍ക്കാവ് എന്നിവിടങ്ങളില്‍ പിടാരന്മാരാണ് ശാന്തി കഴിക്കുന്നത്. മദ്യമാംസാദികള്‍ ഇവര്‍ ഉപയോഗിക്കും. മദ്യമാംസാദികള്‍ നിവേദിച്ചുകൊണ്ടുള്ള പൂജയാണ് ശാക്തേയകര്‍മ്മം. പത്തില്ലക്കാരായ പിടാരന്മാരെ ശാക്തേയ പൂജ നടത്തുവാന്‍ പരശുരാമന്‍ നിയോഗിച്ചതാണെന്ന ഐതിഹ്യം.