അമ്പലവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍. ഇവര്‍ മരുമക്കത്തായികളാണ്. സന്യാസകര്‍മ്മം പൂര്‍ത്തിയാക്കാതെ ഓടിപ്പോയ ഒരു ബ്രാഹ്മണന്റെ സന്താനപരമ്പരയാണ് പിഷാരടികളെന്നൊരൈതീഹ്യമുണ്ട്. അങ്ങനെയുണ്ടായ ഈ സമുദായത്തിന് ക്ഷേത്രങ്ങളില്‍ മാലകെട്ടുക, പൂക്കള്‍ തയ്യാറാക്കുക തുടങ്ങിയ കഴകവൃത്തി കല്‍പിക്കപ്പെട്ടു. ഈ സമുദായത്തിലെ സ്ത്രീകളെ പിഷാരസ്യാര്‍ എന്നാണ് പറയുക. പിഷാരകന്മാരുടെ ഭവനത്തെ പിഷാകം എന്നു വിളിക്കും.