വയനാടന്‍ കുറിച്യരില് മുഖ്യകാരണവസ്ഥാനം വഹിക്കുന്ന ആള്‍. തറവാട്ടുകാരണവന്‍മാരുടെ പ്രതിനിധിയാണ് പിട്ടന്‍. കാരണവന്മാരില്‍നിന്നും പ്രാപ്തനായ ഒരാളെ തിരഞ്ഞെടുക്കും. അനേകം കുടുംബങ്ങളുടെ സാമൂഹിക നേതൃത്വം പിട്ടനാണ്. സമൂഹത്തിന്റെ പൊതുവായ ആത്മീയ കാര്യങ്ങളുടെയും സാമൂഹിക കാര്യങ്ങളുടെയും നേതൃത്വം പിട്ടനാണ്. തെറ്റുചെയ്ത അംഗങ്ങള്‍ക്ക് പിഴ കല്‍പ്പിക്കാന്‍ അയാള്‍ക്ക് അധികാരമുണ്ട്.