പുടകൊടുപ്പുപോലുള്ള ഒരു വിവാഹസമ്പ്രദായം. പുടകൊടുക്കുക മാത്രമല്ല, അത് മുറിക്കുക കൂടി ചെയ്യും. മുറിച്ചപുടവയ്ക്ക് അവകാശികള്‍ ഉണ്ട്.പുടമുറികല്യാണത്തിന് നീലേശ്വരം മുതല്‍ തുറശേ്ശരി വരെ പ്രചാരമുണ്ടായിരുന്നതായി ഡോ. ഗുണ്ടര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളിടങ്ങളില്‍ പുടകൊടുപ്പ് എന്നാണ് പറയുക. പുടമുറികല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നാള്‍ വധുവിനെ വരന്റെ ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ രണ്ടു സ്ത്രീകള്‍ പോകണമെന്നുണ്ട്.