ദുര്‍ബാധകളില്‍ നിന്ന് ശരീരത്തെയും മറ്റും രക്ഷിക്കുന്ന മാന്ത്രികയന്ത്രം. മാന്ത്രികയന്ത്രങ്ങളില്‍ ചിലവ സ്ഥാപനത്തിലുള്ളതാണ്. ചിലവ ധാരണയന്ത്രങ്ങളാണ്. ചിലത് വെച്ചുപൂജിക്കുന്നവയാണ്. ദേഹരക്ഷായന്ത്രം, സ്ഥലരക്ഷായന്ത്രം, ഗൃഹരക്ഷായന്ത്രം എന്നിങ്ങനെ രക്ഷായന്ത്രങ്ങള്‍ പലതരം.