ഔഷധവീര്യമുള്ള രുദ്രാക്ഷം ദിവ്യമായ പുരാസങ്കല്പം കൊണ്ടും ഭക്തിയുടെ പരിവേഷം കൊണ്ടും ശ്രദ്ധേയമാണ്. ശിവനു മാത്രമല്ല ഏതു ദേവനും അതിഷ്ടമത്രെ. മരണഭീതി അകറ്റാന്‍ രുദ്രാക്ഷത്തിനു കഴിയുമെന്ന് ‘ശിവപുരാണ’ത്തില്‍ പറയുന്നു. നെല്ലിക്കയോളം മുഴുപ്പുള്ള രുദ്രാക്ഷം ശ്രേഷ്ഠമാണ്. രുദ്രാക്ഷത്തിന് ചാതുര്‍ വര്‍ണ്യസങ്കല്‍പ്പമുണ്ടത്രെ. കൂടാതെ, അവയ്ക്ക് മുഖവും ദേവതയുമുണ്ട്. പതിനൊന്നുതരം രുദ്രാക്ഷമുണ്ട്. രുദ്രാക്ഷം ഒരു മരത്തിന്റെ കുരുവാണ്. അതിന്റെ ഉല്‍പ്പത്തിയെ സംബന്ധിച്ചുള്ള ചില പുരാണവൃത്തങ്ങള്‍ പൂരക്കളിപ്പാട്ടുകളിലും മറ്റും ആഖ്യാനം ചെയ്യുന്നുണ്ട്.