സീതാചക്രം
ഗുണദോഷഫലനിര്ണയം ചെയ്യാനുള്ള ഒരു മാന്ത്രികചതുരം. ഒന്‍പതു ഖണ്ഡമുള്ള ഒരുതരം ‘അക്കപ്പട’മാണിത്. ഫലമറിയേണ്ടവര്‍ ദേഹശുദ്ധി വരുത്തി ചക്രത്തിന് നേര്‍ക്കിരുന്ന് ഈശ്വരധ്യാനം ചെയ്ത് കണ്ണടച്ച് ഒരു ഖണ്ഡം തൊടുക. അല്ലെങ്കില്‍ പൂവും അക്ഷതവും ചേര്‍ത്ത് ഒരു കുട്ടിയുടെ കൈയില്‍ കൊടുത്ത് ഏതെങ്കിലും ഒരു ഖണ്ഡത്തില്‍ വയ്ക്കാന്‍ പറയുക. ഒന്നാം ഖണ്ഡമാണെങ്കില് ധനലാഭവും രണ്ടാം ഖണ്ഡമാണെങ്കില് നാശവും മൂന്നാണെങ്കില്‍ സ്നേഹവും നാലാണെങ്കില്‍ പീഡയും അഞ്ചാണെങ്കില്‍ ക്ഷേമവും ആറാണെങ്കില്‍ കലഹവും ഏഴാണെങ്കില്‍ ധനവും എട്ടാണെങ്കില്‍ മരണവും ഒന്‍പതാണെങ്കില്‍ സന്തുഷ്ടിയുമാണ് ഫലങ്ങള്‍. സീതാചക്രത്തില് ഒന്‍പത് സംഖ്യകള്‍ അനുക്രമമായി ചേര്‍ക്കണം. അതില്‍ മധ്യത്തിലുള്ള സംഖ്യ സീതാചക്രത്തിലെ മധ്യകോഷ്ഠത്തിലാണ് വരുന്നത്. ആ കോഷ്ടത്തിന്റെ വലതും ഇടതും വശങ്ങളില് ആ ഒന്‍പത് സംഖ്യകളില്‍ ആദ്യത്തേതും ഒടുവിലത്തേയും ചേര്‍ക്കണം. മധ്യത്തിലുള്ള സംഖ്യയില്‍ നിന്ന് രണ്ട് കുറച്ച് മേലെകോളത്തിലും, രണ്ട് ചേര്‍ത്ത് താഴെ കോളത്തിലും എഴുതണം. മധ്യസംഖ്യയില് നിന്ന് ഒന്ന് കുറച്ച് ഒന്‍പതാമത്തെ സംഖ്യയും, മൂന്ന് ചേര്‍ത്ത് ഒന്നാമത്തെ സംഖ്യയുടെ മുകളിലും, എഴുതുക. ഒന്ന് മുതല്‍ വരെയുള്ള അക്കങ്ങളാണ് സാധാരണയായി സീതാചക്രത്തില് കാണാറുള്ളത്. ഈ തത്വം ഉപയോഗിച്ച് സംഖ്യകള്‍ മാറ്റാവുന്നതാണ്.
Leave a Reply