ശുഭാശുഭഫലങ്ങളറിയുവാനുള്ള ഒരു പ്രശ്‌നരീതി. കുളിച്ച് ശുഭ്ര വസ്ത്രം ധരിച്ച്, കിഴക്കോട്ടു തിരിഞ്ഞിരുന്ന്, ദീപംവച്ച്, ഒരു ശംഖെടുത്ത് ഈശ്വരധ്യാനം ചെയ്ത്, നിലത്ത് മലര്‍ത്തി ഉരുട്ടുക. ശംഖിന്റെ വാല്‍ വടക്കോട്ടാണെങ്കില്‍ ശുഭം: തെക്കോട്ടാണെങ്കില്‍ അശുഭം: കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ആയാല്‍ മധ്യമം. വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ മറ്റുവിധത്തില്‍ തീരുമാനമെടുക്കാന്‍ വിഷമം വരുമ്പോള്‍ ഈ പ്രശ്‌നരീതി പ്രയോജനപ്പെടുത്തും.