മന്ത്രവാദരംഗത്തുള്ള ഷട്കര്‍മങ്ങളിലൊന്ന്. വെളുത്ത പുഷ്പങ്ങളാണ് ഉപയോഗിക്കേണ്ടത്. ഈശാനകോണിലാണ് ശാന്തികര്‍മം നടത്തുന്നത്. വെളുത്തപക്ഷത്തില്‍ ദ്വിതീയ, സപ്തമി, പഞ്ചമി, തൃതീയ എന്നീ തിഥികളും ബുധന്‍, വ്യാഴം എന്നീ ആഴ്ചകളും ശാന്തികര്‍മത്തിന് വിധിക്കപ്പെട്ടതാണ്. ഈ കര്‍മങ്ങള്‍ക്ക് ജലമണ്ഡലമാണ് സ്മരിക്കേണ്ടത്. കറുക, പശുവിന്റെ നെയ്യ് എന്നിവ ഹോമദ്രവ്യങ്ങളില്‍ മുഖ്യമാണ്.