ദൈവപ്രീതികരമായ കായികാഭ്യാസപ്രകടനം. വണ്ടൂരിനടുത്തുള്ള ചാത്തങ്ങോട്ടുപുറം ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് തല്ല് എന്ന ചടങ്ങ് നടത്താറുണ്ട്. ക്ഷേത്രത്തിന് വടക്കുവശമുള്ള വയലില്‍വെച്ചാണ് അതു നടക്കുക പതിവ്. ഈ കാഴ്ച കാണാന്‍ നിരവധിപേര്‍ വന്നുചേരും. അടിക്ക് വീറും വാശിയും കാണുമെങ്കിലും ഒടുവില്‍ സ്‌നേഹത്തിലാണ് പിരിയുന്നത്.