മുഖത്തുതേപ്പ്. കഥകളി, തെയ്യം തുടങ്ങിയ മിക്ക കലകളിലും മുഖത്തുതേപ്പുണ്ട്. പച്ച, കത്തി എന്നിവയ്ക്ക് തേപ്പാണ്. തെയ്യങ്ങള്‍ക്ക് തേപ്പും എഴുത്തും. പതിവുണ്ട്. മഞ്ഞള്‍,അരിച്ചാന്ത്, ചുകപ്പ് തുടങ്ങിയവ തേപ്പിന് ഉപയോഗിക്കും. കുറുന്തിനി ഭഗവതി,കുറുന്തിനിക്കാമന്‍, കക്കരഭഗവതി, മുത്തപ്പന്‍, തിരുവപ്പന്‍ പുതിച്ചോന്‍, മുന്നായീശ്വരന്‍,കര്‍ക്കടോത്തി തുടങ്ങിയ പല തെയ്യങ്ങള്‍ക്കും തേപ്പുമാത്രമേ പതിവുള്ളൂ.