കാഞ്ഞരങ്ങാട്ടു ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കാവാണ് ഉള്ളാറ്റില്‍ ഭഗവതിക്കാവ്. ഈ ഭഗവതിയുടെ തെയ്യം ധനു പത്താം തീയതി കാഞ്ഞങ്ങാട്ടു ശിവക്ഷേത്രത്തിന്റെ നടയില്‍വെച്ച് കെട്ടിയാടാറുണ്ട്. രൗഗ്രഭാവമുള്ള ശക്തിസ്വരൂപിണിയാണ് ഉള്ളാറ്റില്‍ ഭഗവതി. വട്ടമുടിയും, ചിരിളിട്ടെഴുത്തും, കെട്ടുപന്തവും, വടക്കാതും അലങ്കാരപ്പത്തിയും, വാര്‍വാലും ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്.