മധ്യകേരളത്തിലെ ദളിതര്‍ക്കിടയില്‍ പ്രചാരമുള്ള വിനോദകല. രണ്ടുപേര്‍ക്കു പങ്കെടുക്കാം. താളനിബന്ധമായ ചുവടെടുപ്പുകളോടെ വടികൊണ്ട് അടിക്കുകയും തടുക്കുകയുമാണ് ‘വടിതല്ലി’ന്റെ സ്വഭാവം. കളിക്ക് താളമേളക്കൊഴുപ്പ് നല്‍കുവാന്‍ ചെണ്ടകൊട്ടും. കളരിപ്പയറ്റിലെ വടിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ കല.