കാണിക്കാരുടെ ഇടയില്‍ നിലവിലുണ്ടായിരുന്ന ഒരു വിനോദകലാപ്രകടനം. കാക്കരുകളിയുടെ മാതൃകയിലുള്ളതാണ് വള്ളിനാടകം. നര്‍മം തുളുമ്പുന്ന സംഭാഷണങ്ങളും പാട്ടുകളും അവയില്‍ അടങ്ങിയിരിക്കും.