പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരുതരം വിശേഷപ്പെട്ട പട്ട്. രാജാക്കന്മാര്‍ സമ്മാനം കൊടുപ്പാന്‍ വീരാളിപ്പട്ടാണ് ഉപയോഗിച്ചിരുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ദേവീപൂജകളില്‍ വീരാളിപ്പട്ടിന് പ്രത്യേക പ്രാധാന്യം കല്‍പിച്ചുപോന്നിരുന്നു. ചില ദേവീക്ഷേത്രങ്ങളിലും കാവുകളിലും വീരാളിപ്പട്ട് ഇന്നും കാണാം. വടക്കന്‍പാട്ടുകഥകളിലും മറ്റും ‘ഏഴുകടലോടി വന്ന’ പട്ടിനെപ്പറ്റി വര്‍ണിക്കുന്നുണ്ട്. അത് വീരാളിപ്പട്ടനെ ഉദ്ദേശിച്ചാണോ എന്ന് നിശ്ചയമില്ല. ചീനപ്പട്ട് ആണോ ഈ വീരാളിപ്പട്ടെന്നും വിചാരിപ്പാന്‍ തെളിവുകളില്ല.