കോഴിക്കോട്ടു ജില്ലയില്‍ തിറകളുടെ വെള്ളാട്ടത്തിന് ‘വെള്ളാട്ട്’ എന്നാണ് പേര്‍ പറയുക. തിറയ്ക്കു മുമ്പെ വെള്ളാട്ടം പുറപ്പെടും. ചെറിയമുടി, മാലകള്‍, ഉടുത്തുകെട്ട് എന്നിവയാണ് വേഷവിധാനം. വെള്ളാട്ടുകഴിഞ്ഞാല്‍. ചിലതിന് ‘വെള്ളക്കെട്ട്’ എന്നൊരു ചടങ്ങ് പതിവുണ്ട്.