പാടങ്ങളിലും പറമ്പുകളിലും വെള്ളം തേവാന്‍ ഉപയോഗിക്കുന്ന മരപ്പാത്തി. തെക്കന്‍ ജില്ലകളിലാണ് ഈ പേരിന് പ്രചാരം. മൂന്നു കാലുകള്‍ ഒരറ്റം ബന്ധിച്ച് ത്രികോണാകൃതിയില്‍ കുത്തിവെയ്ക്കും. വേത്ത് കയറില്‍ കെട്ടി തൂക്കിയിടും. ഇപ്രകാരം നനയ്ക്കുന്നതിനെ വേത്തുതേക്ക് എന്ന് പറയും.

ആഴമുള്ള കിണറില്‍നിന്നും മറ്റും വെള്ളം തേവാന്‍ ഇത് പറ്റില്ല. ആഴം കുറഞ്ഞ ജലപ്പരപ്പില്‍ നിന്ന് തേവാന്‍ പറ്റും.