മേടമാസത്തിലെ കൊയ്ത്തിനുശേഷം ദേവീക്ഷേത്ര/കാവുകളില്‍ നടത്തപ്പെടുന്ന ആഘോഷം. പറയരാണ് ഇത് നടത്തുന്നത്. ഇത് മുന്‍കൂട്ടി പറകൊട്ടി അവര്‍ അറിയിക്കും. പൂതവും വെളിച്ചപ്പാടുമൊക്കെ ഒപ്പമുണ്ടാവും. വള്ളുവനാട്ടിലും മധ്യകേരള പ്രദേശങ്ങളിലുമാണിത് പതിവ്. വിത്ത് ചൊരിയല്‍ എന്നു പറയും.