കാളിയൂട്ടിലെ ഒരനുഷ്ഠാന നര്‍ത്തനം. ഇതിനു വെള്ളാട്ടകളി എന്നും പറയും. കൈകള്‍കൊണ്ട് ഉത്തരീയം നീട്ടിപ്പിടിച്ച് നര്‍ത്തനം ചെയ്യുന്നതിനാലാണ് മാറ്റു വീശല്‍ എന്നു പറയുന്നത്. വണ്ണാത്തിമാരും, പൊന്നറ പണിക്കമ്മാരുമാണ് മുഖ്യമായും ഇതില്‍ ഏര്‍പ്പെടുന്നത്.