പന്തയം വെച്ചുകൊണ്ടുള്ള പല ക്രീഡകളും പ്രാചീനകാലം തൊട്ടേ നിലവിലുണ്ടായിരുന്നു. ദ്യൂതം ഒരു പന്തയക്കളിായണ്. ഇതിഹാസ പുരാണാദികളില്‍ പന്തയങ്ങളും ബലപരീക്ഷണങ്ങളും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. പന്തയം പറഞ്ഞുകൊണ്ട് ചൂതുകളിക്കുന്നതിനെപ്പറ്റി വടക്കന്‍ പാട്ടുകളില്‍ ആഖ്യാനം ചെയ്തുകാണാം. ക്ഷുല്‍മകം, മുഷ്ടി തുങ്ങിയവ പന്തയക്കളികളായി പരിഗണിക്കാം. പന്തയക്കളികളില്‍ ഏര്‍പ്പെട്ടാല്‍ ചിലപ്പോള്‍ നേട്ടമുണ്ടാകം എന്നാല്‍. അത് ശാശ്വത നന്മ ചെയ്യുകയില്ലെന്നാണ് പ്രാക്തനവിശ്വാസം.