ആഴ്ചവ്രതം. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി എന്നീ ആഴ്ചകളില്‍ വ്തമെടുക്കുന്നവരുണ്ട്. ഒരുനേരം ഭക്ഷണം കഴിച്ചുകൊണ്ടുള്ള ‘ഒരിക്കല്‍വ്രത’മാണ് പ്രായേണ കാണുന്നത്. തിങ്കളാഴ്ച നോമ്പുനോല്‍ക്കുന്ന പതിവുണ്ട്. ഭര്‍തൃലാഭത്തിനുവേണ്ടിയാണ് തിങ്കളാഴ്ച നോമ്പുനോക്കുന്നത്. സുബ്രഹ്മണ്യപ്രീതിക്കുവേണ്ടി അന്ന് ഒരിക്കലുണ്ണുന്നവരുമുണ്ട്. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലുമുള്ള വ്രതം വൈഷ്ണവ പ്രീതിക്ക് ഉത്തമമാണ്. ശനിദോഷ പരിഹാരത്തിനും ശാസ്താപ്രീതിക്കുമായാണ് ശനിയാഴ്ച വ്രതമെടുക്കുന്നത്.