കൊച്ചി: നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. അനൂപ് നല്ലൊരു കൃഷിക്കാരനാണ്. ബി. ടെക് പൂര്‍ത്തിയാക്കിയ ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്. വീട്ടില്‍ സ്വന്തമായി പശു ഫാമും ഉണ്ട്.
അച്ഛന്റെ അടുത്ത സുഹൃത്ത് രാജമുഹമ്മദ് ആണ് ഇങ്ങനെയൊരു കുട്ടിയുണ്ടെന്ന് അനൂപിനെ വിളിച്ചു പറയുന്നത്. കര്‍ഷകയാണെന്നു കേട്ടതും അവരെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. പെണ്ണുകാണലും വിചിത്രമായിരുന്നു. സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ടുനല്‍കിയാണ് വധു വരനെ സ്വീകരിച്ചത്. ‘പിന്നെ മറ്റൊന്നും ഞാന്‍ ആലോചിച്ചില്ല. ലക്ഷ്മിയാണ് എന്റെ ജീവിത സഖിയെന്ന് തീരുമാനിച്ചു.-അനൂപ് ചന്ദ്രന്‍ പറഞ്ഞു.