ഉദയപ്പൂര്‍: മൂന്നു ദിവസത്തെ ഉദയ്പൂര്‍ ലോക സംഗീതോത്സവം ഫെബ്രുവരി 9 വെള്ളിയാഴ്ച തുടങ്ങും. സഞ്ജീവ് ഭാര്‍ഗ്ഗവയുടെ ആശയത്തില്‍ വിടര്‍ന്ന ഉത്സവത്തില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുളള സംഗീതജ്ഞര്‍ പങ്കെടുക്കും.

തായ്‌ലന്‍ഡില്‍ നിന്നുള്ള എഷ്യ7, സ്‌പെയിനിലെ സാരംഗോ, ബ്രസീലിയന്‍ ഗായകന്‍ ഫേഌിയ കൊയിലോ, ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ഓയി ഡിപ്‌നോയി, ഹിമാലയന്‍ നാടോടി ഗായകന്‍ ബിപുല്‍ ഛേത്രി, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഗിറ്റാറിസ്റ്റും കമ്പോസറുമായ ശുഭ് സരണ്‍, ഫ്രഞ്ച് ഗായിക മായാ കാമാട്ടി, ശങ്കര്‍ എസാന്‍ ആന്റ് ലോയ്, ഫിലിപ്പീന്‍സിലെ റാന്‍സം കളക്റ്റീവ് തുടങ്ങിയ സ്ഥാപനങ്ങളും കലാകാരന്മാരും ഉത്സവത്തില്‍ പങ്കെടുക്കും.