തിരുവനന്തപുരം: 2018ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് കെ.വി.മോഹന്‍കുമാറിന് ഒക്‌ടോബര്‍ 27 ശനിയാഴ്ച സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. കവിയുടെ ചരമദിനത്തില്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ.സാനു അവാര്‍ഡ് സമ്മാനിക്കും. പ്രഭാവര്‍മ്മ പ്രശസ്തിപത്രം പാരായണം ചെയ്യും. പെരുമ്പടവം ശ്രീധരനാണ് പ്രശസ്തിപത്രം സമ്മാനിക്കുന്നത്. കെ.ജയകുമാര്‍, സി.ഗൗരിദാസന്‍ നായര്‍ എന്നിവര്‍ ആശംളകളറിയിക്കും. പ്രൊഫ.ജി. ബാലചന്ദ്രന്‍ സ്വാഗതവും ബി. സതീശന്‍ കൃതജ്ഞതയും പറയും.
ചെന്നൈ ആശാന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു മലയാളത്തിന് കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വയലാര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായ കെ. അനിരുദ്ധിന് 5000 രൂപ നല്‍കും.
ചടങ്ങിനെത്തുടര്‍ന്ന് വയലാര്‍ രാമവര്‍മ്മയ്ക്ക് ഗാനാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പിന്നണി ഗായകര്‍ പങ്കെടുക്കുന്ന ഗാനസന്ധ്യ ഉണ്ടായിരിക്കും.