ന്യൂഡല്‍ഹി: അന്തരിച്ച ഹിന്ദി നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മരണാനന്തരബഹുമതിയായി നല്‍കും. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ഫാല്‍ക്കേ.

മേരേ ആപ്‌നെ, ഇന്‍സാഫ്, പര്‍വാരിഷ്, മുകാദര്‍ കാ സിക്കന്തര്‍, കുര്‍ബാനി, അമര്‍ അക്ബര്‍ ആന്റണി, ദ ബേര്‍ണിംങ് ട്രെയിന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങള്‍. 2017 ഏപ്രില്‍ 27നാണ് വിനോദ് ഖന്ന (70) മരിച്ചത്. അഭിനയ രംഗത്തുനിന്ന് രാഷ്ട്രീയത്തിലിറങ്ങിയ വിനോദ് ഖന്ന പാബിലെ ഗുരുദാസ്പുര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭാ എംപിയായിരുന്നു.