ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്
കേന്ദ്രസാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. രാജ്യത്തെമുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്കു നല്‍കുന്ന
ഈ അംഗീകാരം മലയാളത്തില്‍നിന്ന് എം.ടി.വാസുദേവന്‍ നായര്‍ക്കാണ ്ഇതിനുമുന്‍പു ലഭിച്ചിട്ടുള്ളത്. സാഹിത്യ
നിരൂപണത്തിനുള്ളപുരസ്‌കാരം (ഒരു ലക്ഷം രൂപ) എം.തോമസ്മാത്യുവിനാണ്. ‘ആശാന്റെ സീതായനം’ എന്ന കൃതിക്കാണ്പുരസ്‌കാരം.

വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ചാത്തനാത്ത് അച്യുതനുണ്ണിക്കാണ്. ‘വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി’ എന്ന കൃതി സംസ്‌കൃതത്തില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയതാണ് അംഗീകാരം. നാരായന്റെ മലയാളം നോവല്‍
‘കൊച്ചരേത്തി’യുടെ അസമീസ് വിവര്‍ത്തനത്തിനും പുരസ്‌കാരം ലഭിച്ചു. ജൂറി ദത്തയാണ് നോവല്‍ വിവര്‍ത്തനംചെയ്തത്. പെരുമാള്‍ മുരുകന്റെ തമിഴ്‌നോവല്‍ ‘പൂനാച്ചി ‘ എന്‍.കല്യാണരാമന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതിനും വിവര്‍ത്തന
പുരസ്‌കാരം ലഭിച്ചു.