തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി കേരളകൗമുദി കാര്‍ട്ടൂണിസ്റ്റ് ടി.കെ സുജിത്തിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ആര്‍ട്ട് ഗാലറിയില്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് നാലുമണിയ്ക്ക് കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ചിത്രകാരനും ലളിതകലാ അക്കാദമി നിര്‍വാഹകസമിതി അംഗവുമായ കാരയ്ക്കാമണ്ഡപം വിജയകുമാര്‍, കാര്‍ട്ടൂണിസ്റ്റുകളായ സുധീര്‍നാഥ്, കെ.ബി ഹരികുമാര്‍ എന്നിവര്‍ പങ്കെടുക്കും.

സുജിത്തിന് വിവിധ അവാര്‍ഡുകള്‍ നേടിക്കൊടുത്ത കാര്‍ട്ടൂണുകളടക്കം നൂറോളം കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. ഫെബ്രുവരി 8 മുതല്‍ 15 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയായിരിക്കും പ്രദര്‍ശനം. തിങ്കളാഴ്ച ഗ്യാലറി അവധിയായിരിക്കും.